
പാലക്കാട്: റെയിൽവെ സ്റ്റേഷനിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് താജുൽ ഇസ്ലാം മൊല്ല എന്നയാളാണ് പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കൈവശം 2.05 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നതായി എക്സൈസ് അറിയിച്ചു.
പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷും പാർട്ടിയും പാലക്കാട് റെയിൽവെ സംരക്ഷണ സേനാ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസ്സിസ്ടന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എൻ.സുരേഷ് ബാബു, പി.ശ്രീജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അരുൺ കുമാർ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കണ്ണദാസൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
മറ്റൊരു സംഭവത്തിൽ കണ്ണൂർ കൂത്തുപറമ്പിൽ 15 ലിറ്റർ ചാരായവുമായി ഒരാളെയും എക്സൈസ് പിടികൂടി. ആയിത്തറ സ്വദേശിയായ സതീശൻ.വി.കെയാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ വിജേഷ്.കെ, സജു കെ.കെ എന്നിവർ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടു. ഇവരെയും കേസിൽ പ്രതി ചേർത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.പ്രമോദന്റെ നേതൃത്വത്തിൽ കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്നാണ് കേസ് കണ്ടെത്തിയത്. കണ്ണൂർ ഐ.ബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി.യു, പ്രിവന്റീവ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, സതീഷ് വെള്ളുവക്കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിജീഷ് ചെറുവായി, ബിനീഷ്.എ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam