ആലുവ മണപ്പുറത്ത് ബൈക്ക് കത്തിച്ചു. കരിമുകൾ സ്വദേശി യദുവിന്‍റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിൽ പെരുമ്പാവൂർ സ്വദേശി സത്യനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഫയർ ഫോഴ്സ് എത്തിയാണ് ബൈക്കിലെ തീയണച്ചത്.

ആലുവ: എറണാകുളം ആലുവ മണപ്പുറത്ത് സംഘർഷത്തിന് പിന്നാലെ ബൈക്ക് കത്തിച്ചു. കരിമുകൾ സ്വദേശി യദുവിന്‍റെ ബൈക്കാണ് പെരുമ്പാവൂർ സ്വദേശി സത്യൻ കത്തിച്ചത്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

കഴിഞ്ഞ രാത്രിയിലാണ് സംഭവം. പെയിന്‍റിംഗ് തൊഴിലാളിയായ യദു പുഴയിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് സത്യൻ യദുവിന്‍റെ ബൈക്കിന് തീയിട്ടത്. മാസങ്ങൾക്ക് മുമ്പ് സത്യനും മണപ്പുറത്ത് ചായക്കച്ചവടത്തിനെത്തിയ സംഘത്തിലെ ഒരാളും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അന്ന് ഇരുവരെയും പിടിച്ചുമാറ്റിയത് യദുവായിരുന്നു.

തന്നോട് തർക്കിച്ച ആളുടെ സഹായിയാണ് യദു എന്ന് തെറ്റിദ്ധരിച്ചാണ് സത്യൻ ബൈക്ക് കത്തിച്ചതെന്നാണ് വിവരം. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സത്യനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.