ആളില്ലാത്ത നേരം നോക്കി മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Published : May 11, 2026, 12:13 PM IST
Arrest

Synopsis

പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പെയിന്റിംഗ് തൊഴിലാളിയായ രാജേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

കൊച്ചി: അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുപി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിംഗ് തൊഴിലാളിയായ രാജേഷിനെ(36)യാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അങ്കമാലി വിഐപി റോഡിന് സമീപത്താണ് സംഭവം നടന്നത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികൾ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. അമ്മ ജോലിക്കായി പുറത്ത് പോയ സമയത്താണ് സംഭവം നടന്നത്. പെൺകുട്ടിയും അമ്മയും അനുജനും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ വെട്ടി, പഴവങ്ങാടിയിൽ വച്ച് പരസ്പരം ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ
ഭാഗ്യതാരാ ലോട്ടറിയുമായെത്തി, സമ്മാനത്തുക കൈപ്പറ്റി മടങ്ങി, വൻ തട്ടിപ്പ് തിരിച്ചറിഞ്ഞത് വൈകി, എട്ട് മൂന്നായപ്പോൾ നഷ്ടം മഹിളയ്ക്ക്