മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ വെട്ടി, പഴവങ്ങാടിയിൽ വച്ച് പരസ്പരം ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ

Published : May 11, 2026, 10:50 AM IST
attack arrest

Synopsis

മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധം കാരണം രാജേഷ് വെട്ടുകത്തി ഉപയോഗിച്ച് മണികണ്ഠനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്

തിരുവനന്തപുരം: മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ തെരുവിൽ ഏറ്റുമുട്ടി റൗഡിലിസ്റ്റിൽ ഉൾപ്പെട്ട യുവാക്കൾ. പഴവങ്ങാടിയിൽ വച്ച വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ. ഫോർട്ട് പൊലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളായ ബാലരാമപുരം സ്വദേശി മണികണ്ഠൻ (36), വട്ടിയൂർക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 6.15ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണികണ്ഠൻ തന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്ന് ആരോപിച്ചാണ് രാജേഷിനെ ആക്രമിച്ചത്. എന്നാൽ തന്നോടൊപ്പം മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധം കാരണം രാജേഷ് വെട്ടുകത്തി ഉപയോഗിച്ച് മണികണ്ഠനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. മണികണ്ഠൻ ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ​രാജേഷ് വട്ടിയൂർക്കാവ് സ്റ്റേഷനിലെ റൗഡിലിസ്റ്റിലും ഉൾപ്പെട്ടവരും ഇരുവരും നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. ​മണികണ്ഠന്റെ പരാതിയിൽ രാജേഷിനെയും, രാജേഷിന്റെ പരാതിയിൽ മണികണ്ഠനെയുമാണ് ഫോർട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാഗ്യതാരാ ലോട്ടറിയുമായെത്തി, സമ്മാനത്തുക കൈപ്പറ്റി മടങ്ങി, വൻ തട്ടിപ്പ് തിരിച്ചറിഞ്ഞത് വൈകി, എട്ട് മൂന്നായപ്പോൾ നഷ്ടം മഹിളയ്ക്ക്
അടുക്കള ബജറ്റ് താളംതെറ്റുന്നു; ഗ്യാസ് ക്ഷാമത്തിന് പിന്നാലെ വിറകിന് വൻ ഡിമാൻഡ്, വില കുതിച്ചുയരുന്നു