
കോഴിക്കോട്: ട്രെയിന്‍ മാര്‍ഗം കടത്തുകയായിരുന്ന 110 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അതിഥി തൊഴിലാളി പിടിയിലായി. ജാര്‍ഖണ്ഡ് ദിയോഘര്‍ ജില്ലയിലെ ചോംഗഖര്‍ സ്വദേശി സഫറുദ്ദീന്‍ അന്‍സാരിയെയാണ് വടകര പൊലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയത്.
മംഗലാപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. ട്രെയിന്‍ വടകര സ്റ്റേഷനിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ലഹരിവസ്തുക്കൾ അടങ്ങിയ ബാഗുകള്‍ സഫറുദ്ദീന്‍ സമര്‍ത്ഥമായി ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. സ്റ്റേഷനിലെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, ട്രെയിന്‍ വടകര സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സാഹസികമായി ഇയാളെ പുറത്തിറക്കി. പിന്നീട് ഇയാള്‍ക്കൊപ്പം നടത്തിയ തിരച്ചിലിലാണ് ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ ബാഗുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇവ തുറന്ന് പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പന്നങ്ങള്‍ ലഭിച്ചത്. ആര്‍.പി.എഫ് എ.എസ്.ഐ പി.പി ബനീഷ്, വടകര എസ്.ഐ ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam