
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ കള്ളനോട്ടുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സലീം മണ്ഡലിനെയാണ് ആലപ്പുഴയിൽ നിന്ന് എത്തിയ റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതി മാവേലി എക്സ്പ്രസിൽ വെച്ച് നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കളളനോട്ടുകൾ കണ്ടെടുത്തത്.
ഇയാളുടെ പെരുമ്പാവൂരിലുള്ള സുഹൃത്തിന്‍റെ താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന പതിനേഴ് 500 രൂപ നോട്ടുകളാണ് കണ്ടെടുത്തത്. പ്രതി ട്രെയിനിൽ വെച്ച് തിരുവനന്തപുരം സ്വദേശിയുടെ ലാപ്ടോപ്പ് , ഐപാഡ്, സ്മാർട്ട് വാച്ച് എന്നിവ ആലപ്പുഴയിൽ വെച്ച് മോഷ്ടിച്ചിരുന്നു. പ്രതിയെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കള്ളനോട്ട് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പെരുമ്പാവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
കൊല്ലത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ സ്കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു