കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്.

കൊല്ലം: കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്.മുക്കട ജംഗ്ഷനിലാണ് ഇന്ന് വൈകിട്ട് അപകടമുണ്ടായത്. അമിത വേഗതയിൽ പരവൂർ ഭാഗത്തേക്ക് വന്ന ടിപ്പർ ഷാജി സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്ന ഉടനെ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ബാര്‍ ജീവനക്കാരന്‍റെ കഴുത്തിൽ കത്തിവെച്ച് കവര്‍ച്ച; നാലു പേര്‍ പിടിയിൽ

YouTube video player