ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി, തെരച്ചില്‍ തുടരുന്നു

Published : Oct 18, 2022, 08:57 PM IST
ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ  കാണാതായി, തെരച്ചില്‍ തുടരുന്നു

Synopsis

പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി  ഒഴുക്കില്‍പ്പെടുകയായിരുന്നു.  

മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഒരാളെ  കാണാതായി. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന്  വൈകിട്ട്  6.45 ഓടെയാണ് സംഭവം. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി  ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും  അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

അതിനിടെ തലായിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം തിരിച്ചെത്തിയില്ല. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യ തൊഴിലാളികളായ  തമിഴ്നാട് സ്വദേശി പെരുമാൾ , പെട്ടിപ്പാലം സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ.  ചാലിൽ സ്വദേശി റയീസിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ എന്ന ഫൈബർ വള്ളമാണ് കാണാതായത്.

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ