
ഇടുക്കി: കണ്ണുകൾ ചൂഴ്ന്നെടുത്തു, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചു,ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ (Migrant Worker) കൊലപാതകത്തിൽ ഞെട്ടി മൂന്നാർ പൊലീസ് (Police) സംഘം. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ഷാരോൺ സോയി സുഹൃത്തക്കളായ ഷാഡർലാങ്ങ്, വിബോയ് ചാബിയ എന്നിവരുമൊത്ത് മദ്യപ്പിച്ച് അഹ്ളാത, പ്രകടനം നടത്തിയത്. രാത്രി വൈകി നടന്ന ആഹ്ളാത പ്രകടനം വാക്കുതർക്കത്തിലും തുടർന്ന് അടിപിടിയിലും കലാശിക്കുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് മടങ്ങുമ്പോൾ മൂവരും ഒന്നിച്ചാണ് വീട്ടിലേക്ക് പോയത്. എന്നാൽ തൊട്ടടുത്ത ദിവസം മൂവരെയും കാണാതായി. തുടർന്ന് ബന്ധുക്കൾ മൂന്നാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പേരിനുമാത്രമുള്ള അന്വേഷണം മാത്രമായിരുന്നു അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്.
മറ്റ് രണ്ടു പേരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല. ഇരു കണ്ണുകൾ ചൂഴ്ന്നെടുത്തും ദേഹമാസകലം മാരകമായി ഒരു രാത്രി മുഴുവൻ പരിക്കേൽപ്പിച്ചുമാണ് ഷാരോൺ സോയി കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിൻ്റ കണ്ടെത്തൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam