കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് ബസുകൾ, പൊലീസ് പിടികൂടി

Published : Apr 18, 2021, 04:57 PM IST
കൊവിഡ് നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ഇടുക്കിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് ബസുകൾ, പൊലീസ് പിടികൂടി

Synopsis

എല്ലാ ബസുകളിലും ആറുപതിലധികം ആളുകളാണ് ഉണ്ടായിരുന്നത്. പലർക്കും മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ല.  

ഇടുക്കി: കട്ടപ്പനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചെത്തിയ അഞ്ച് ബസുകൾ ആരോഗ്യവകുപ്പ് പിടികൂടി. 

എല്ലാ ബസുകളിലും ആറുപതിലധികം ആളുകളാണ് ഉണ്ടായിരുന്നത്. പലർക്കും മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ല. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിനും ആർടിഒയ്കും നൽകിയിട്ടുണ്ടെന്നും നടപടിയെടുക്കേണ്ടത് അവരാണെന്നും കട്ടപ്പന നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. 

അതേസമയം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒന്നും ഇല്ലാതെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഇവർ കടന്ന് പോന്നതിലും ദുരൂഹത ഉണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്