
കിഴിശേരി: കടലാസുകൊണ്ട് പൂക്കളുണ്ടാക്കാൻ ശ്രമിച്ച വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ മലപ്പുറം കിഴിശേരിയിലെ മുഹമ്മദ് ഫായിസിന് സമ്മാനങ്ങളുമായി മിൽമ എത്തി. ഫായിസിന്‍റെ വൈറലായ വാചകം പരസ്യത്തിന് ഉപയോഗപ്പെടുത്തിയതിന്‍റെ പിന്നാലെയാണ് മിൽമ ഫായിസിന് സമ്മാനങ്ങൾ നൽകിയത്.
മുഹമ്മദ് ഫായിസിന്‍റെ ഈ വാക്കുകളാണ് മിൽമ പരസ്യത്തിനു ഉപയോഗിച്ചത്. പൂക്കളുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെ നേരിട്ട ഈ നാലാം ക്ലാസുകാരന് പതിനായിരം രൂപയും ടെലിവിഷനുമാണ് മിൽമ സമ്മാനമായി നൽകിയത്. കൂടാതെ മിൽമയുടെ എല്ലാ ഉത്പ്പന്നങ്ങളും മുഹമ്മദ് ഫായിസിന് നൽകി.
സമ്മാനമായി ലഭിച്ച പണത്തിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു. വ്യക്തികളും സംഘടനകളും നിരവധി പുരസ്കാരങ്ങൾ ഇതിനകം മുഹമ്മദ് ഫായിസിന് കിട്ടിയിട്ടുണ്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam