നിങ്ങളെ ചിരിപ്പിക്കാന്‍ വീണ്ടും വേദിയിലെത്തണം; ചികിത്സാ സഹായം തേടി മിമിക്രി താരം

Published : Jul 14, 2019, 09:15 PM IST
നിങ്ങളെ ചിരിപ്പിക്കാന്‍ വീണ്ടും വേദിയിലെത്തണം; ചികിത്സാ സഹായം തേടി മിമിക്രി താരം

Synopsis

രണ്ട് വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സുവീഷുള്ളത്. വരുമാന മാര്‍ഗം നിലച്ചതോടെ ചികിത്സ തുടരാന്‍ കഴിയാത്ത നിലയിലുള്ള സുവീഷിന് വൃക്ക നല്‍കാന്‍ പിതാവ് തയ്യാറാണ്. 

കോഴിക്കോട്: ചികിത്സാ സഹായം തേടി ടെലിവിഷന്‍ ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ സുവീഷ്. കാലിക്കട്ട് വീ ഫോർ യു എന്ന പ്രശസ്ത മിമിക്രി കോമഡി സ്കിറ്റ് ട്രൂപ്പിലെ പ്രധാന നടന്മാരിലൊരാളായ സുവീഷ് വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കിടപ്പിലായത്. 

വൃക്കള്‍ തകരാറിലായതോടെ വരുമാന മാര്‍ഗമായ കലാജീവിതം തുടരാന്‍ സാധിക്കാത്ത നിലയിലാണ് സുവീഷുള്ളത്. രണ്ട് വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് സുവീഷുള്ളത്. വരുമാന മാര്‍ഗം നിലച്ചതോടെ ചികിത്സ തുടരാന്‍ കഴിയാത്ത നിലയിലുള്ള സുവീഷിന് വൃക്ക നല്‍കാന്‍ പിതാവ് തയ്യാറാണ്. എന്നാല്‍ ശസത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായി പണം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

സഹോദരനും പ്രായമായ മാതാപിതാക്കളും മാത്രമാണ് സുവീഷിനുള്ളത്. 12 ലക്ഷം രൂപ സുവീഷിന്‍റെ ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുവീഷിന്‍റെ സുഹൃത്തുക്കളായ മിമിക്രി കലാകാരന്മാര്‍ സമാഹരിച്ച മൂന്നുലക്ഷം രൂപ മാത്രമാണ് ഇവരുടെ പക്കലുള്ളത്. അത്യാവശ്യമായി ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവുന്ന നിലയിലാണ് സുവീഷുള്ളത്. 

Sujeesh Onchery
Account Number:30273740111
Bank:State Bank of India
Branch:Calicut Main
IFSC:SBIN0000861

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിൽ ഇടിച്ച സംഭവം; അന്വേഷണം തുടങ്ങി ഇന്ത്യന്‍ റെയിൽവേ, ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ
മലപ്പുറത്ത് സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് മാനസിക വൈകല്യമുള്ള 23കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയില്‍