എടത്വ സെന്റ് അലോഷ്യസ് കോളേജിൽ സാഹസിക പ്രകടനം നടത്തിയ 6 വിദ്യാർഥികൾ അറസ്റ്റിൽ

By Web TeamFirst Published Mar 5, 2019, 4:24 PM IST
Highlights

കോളേജ് സെക്യൂരിറ്റിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു കാറും ജീപ്പും ബൈക്കും ക്യാംപസിനകത്തെത്തിച്ച് ബി കോം വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയത്

ആലപ്പുഴ: ആലപ്പുഴ എടത്വ സെന്‍റ് അലോഷ്യസ് കോളേജിൽ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ആറ് വിദ്യാർഥികൾ അറസ്റ്റിൽ. റേസിംഗ് നടത്തിയ വാഹനം  പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായാണ് യാത്രയയപ്പ് പരിപാപാടി കൊഴുപ്പിക്കാൻ വിദ്യാര്‍ത്ഥികൾ ക്യാംപസിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയത്.

കോളേജ് സെക്യൂരിറ്റിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു കാറും ജീപ്പും ബൈക്കും ക്യാംപസിനകത്തെത്തിച്ച് ബി കോം വിദ്യാര്‍ത്ഥികള്‍ റേസിംഗ് നടത്തിയത്. ഇതിനടിയിലാണ് തുറന്ന ജീപ്പിൽ നിന്ന് രണ്ട് വിദ്യാര്‍ത്ഥികൾ തെറിച്ചുവീണത്. നിയമവിരുദ്ധമായി അനുമതിയില്ലാതെ ക്യാംപസിൽ അഭ്യാസ പ്രകടനം നടത്തിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കിയിരുന്നു.
 

click me!