'എടോ, ഞാൻ പൂരം കാണുക മാത്രമല്ല, 5 വർഷം നടത്തിയിട്ടുമുണ്ട്, താനൊക്കെ എവിടേന്ന് വരുന്നു'; മന്ത്രിയുടെ മറുപടി

Published : May 07, 2025, 10:53 AM IST
'എടോ, ഞാൻ പൂരം കാണുക മാത്രമല്ല, 5 വർഷം നടത്തിയിട്ടുമുണ്ട്, താനൊക്കെ എവിടേന്ന് വരുന്നു'; മന്ത്രിയുടെ മറുപടി

Synopsis

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ബിന്ദു ടീച്ചർ രം​ഗത്ത്.

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ഉപയോക്താവിന്റെ കമന്റിന് മറുപടിയുമായി മന്ത്രി ആര്‍. ബിന്ദു രം​ഗത്ത്. ബിജോയ് എരനേഴത്ത് എന്നയാൾക്ക് മറുപടിയുമായാണ് മന്ത്രി രം​ഗത്തെത്തിയത്. കേരളവർമയിൽ ജോലി ചെയ്യുമ്പോൾ പോലും ടീച്ചർ പൂരം കാണാൻ വന്നിട്ടുണ്ടോ എന്ന് സംശയമാണെന്നായിരുന്നു ഇയാളുടെ കമന്റ്. പിന്നാലെ മന്ത്രിയും രം​ഗത്തെത്തി. എടോ, ഞാൻ പൂരം കാണുക മാത്രമല്ല, അഞ്ച് കൊല്ലം തൃശൂർ മേയറായി പൂരം നടത്താൻ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുവരുന്ന പൂരത്തിന് താൻ ബിന്ദു ടീച്ചർ വന്നിട്ടുണ്ടോ നോക്കുകയായിരുന്നു അല്ലേ. താനൊക്കെ എവിടേന്ന് വരുന്നു- മന്ത്രി കുറിച്ചു. 

Asianet News Live

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ