
ഇടുക്കി: കര്‍ഷക ആത്മഹത്യകൾ തുടരുന്ന ഇടുക്കി ജില്ലയിൽ കൃഷിമന്ത്രി വി എസ് സുനില്‍ കുമാർ ഇന്ന് സന്ദര്‍ശനം നടത്തും. തൊടുപുഴയിൽ ചേരുന്ന ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തിൽ മന്ത്രി പങ്കെടുക്കും. കഴിഞ്ഞ ദിവസം സംസ്ഥാനതല ബാങ്കേഴ്സ് സമിതി എടുത്ത തീരുമാനങ്ങൾ യോഗത്തിൽ മന്ത്രി വിശദീകരിക്കും.
കർഷകരുടെ വായ്പകളിൽ ഡിസംബര്‍ 31 വരെ ജപ്തി നടപടികൾ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാർ തീരുമാനം ബാങ്കേഴ്‌സ് സമിതി അംഗീകരിച്ചിരുന്നു. കർഷരോട് ബാങ്കുകൾ സ്വീകരിക്കണ്ടേ തുടർ സമീപനങ്ങളും യോഗത്തിൽ ചർച്ചയാകും. രാവിലെ പത്തിന് തുടങ്ങുന്ന യോഗത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിലെ പ്രതിനിധികളും പങ്കെടുക്കും.