റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തുമെന്ന് മന്ത്രി; വീടുകളില്‍ പരിശോധന നടത്തും

Published : Aug 13, 2023, 10:56 AM IST
റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡുകാരെ കണ്ടെത്തുമെന്ന് മന്ത്രി; വീടുകളില്‍ പരിശോധന നടത്തും

Synopsis

റേഷന്‍ കൈപ്പറ്റാതെ അനര്‍ഹമായാണോ മുന്‍ഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി. 

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ലെന്ന് മന്ത്രി ജിആര്‍ അനില്‍. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എ.എ.വൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു മാസക്കാലമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നില്ല. ഇത്തരത്തില്‍ റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റേഷന്‍ കൈപ്പറ്റാതെ അനര്‍ഹമായാണോ മുന്‍ഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നതെന്ന് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


'എയ്ഡ്സ് വര്‍ധിക്കുന്നു'; സാഹചര്യം ഗൗരവകരമായി കാണണമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് മന്ത്രി ആന്റണി രാജു. എയ്ഡ്സ് രോഗം വര്‍ധിക്കുന്ന സാഹചര്യം ഗൗരവകരമായി കാണണം. സുരക്ഷിതത്വ ബോധവും ശരിയായ ജീവിത രീതികളും പിന്‍തുടരണ്ടതിനെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ ധാരണ സൃഷ്ടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എച്ച്‌ഐവി ബോധവല്‍ക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യം നിലവിലുണ്ട്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും ലഹരി ചതിയില്‍പെടുന്നുണ്ട്. മാനസികമായ ഗുരുതര പ്രശ്നങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും പിന്നീട് ഇവര്‍ എത്തപ്പെടുന്നു സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതിനെതിരെ സ്‌കൂള്‍ തലം മുതല്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുകയാണ്. ചെറിയ പ്രതിസന്ധിയില്‍ പോലും മാനസികമായി തകരുന്ന അവസ്ഥക്കപ്പുറം പരാജയങ്ങളെയും സഹിഷ്ണുതയോടെ നേരിടാന്‍ യുവജനതക്ക് കഴിയണമെന്നതാണ് യുവദിനാചരണത്തില്‍ നല്‍കാനുള്ള സന്ദേശമെന്നും മന്ത്രി പറഞ്ഞു. യുവജനോത്സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ശ്രീലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജി അഞ്ജന, സജിത്ത്, രശ്മി മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.

 'സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം ഇന്ത്യൻ പതാക ആക്കണം ' ഹര്‍ ഖര്‍ തിരംഗ ആഹ്വാനവുമായി പ്രധാനമന്ത്രി 
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്