'5 ശതമാനം മുതൽ 50 ശതമാനം വില കുറവിൽ സാധനങ്ങൾ ലഭ്യമാകും'; ഇടുക്കി താലൂക്ക് ഓണം ഫെയർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

Published : Sep 01, 2025, 12:13 PM IST
Idukki supplyco

Synopsis

മിതമായ നിരക്കിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിച്ചു.

ഇടുക്കി: മിതമായ നിരക്കിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയിൽ ഇടുക്കി താലൂക്ക് ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണി വില നിയന്ത്രിക്കാൻ എല്ലാ സ്ഥലങ്ങളിലും ആവശ്യസാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മതേതര കാഴ്ചപാടുകൾ ഇളം തലമുറക്ക് പകർന്നു കൊടുക്കേണ്ട പഴയകാല ഓർമ്മകളുടെ പുതിയ സ്മരണയാണ് ഓണഘോഷമെന്നും അദ്ദേഹം പറഞ്ഞു. ആവലാതികളും പരാധിനതകളുമുള്ള ഘട്ടത്തിൽ പോലും അത് മാറ്റിവച്ച് ഓണത്തെ വരേവേൽക്കുന്നവരാണ് മലയാളികൾ. 2018-19 ലെ പ്രളയ കാലത്തും പരിമിതമായ സൗകര്യങ്ങളിൽ നമ്മൾ ഓണം ആഘോഷിച്ചിട്ടുണ്ട്. വിദേശത്തും ഇത് തന്നെയാണ് കാണുന്നതെന്നും മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണത്തിൻ്റെ ചിന്തകൾ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓണം ഫെയറുകളിൽ

അഞ്ച് ശതമാനം മുതൽ 50 ശതമാനം വില കുറവിൽ നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും. സെപ്റ്റംബർ നാല് വരെയാണ് ഓണം ഫെയറുകൾ കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നിറണാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ കെ.ജെ ബെന്നി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ ജാൻസി ബേബി സമൃദ്ധി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബിന്ദുലത രാജു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി എസ് അജേഷ്, മനോജ് എം തോമസ്, ഇടുക്കി താലൂക്ക് ഡിപ്പോ മാനേജർ കെ.ആർ സന്തോഷ് കുമാർ, എൻഎഫ്എസ്എ ജൂനിയർ അസിസ്റ്റൻ്റ് കൃഷ്ണകുമാരി അമ്മ എന്നിവർ സംസാരിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു