വിവരം ആദ്യം പറഞ്ഞത് ട്യൂഷൻ ടീച്ചറോട്; പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

Published : Feb 05, 2026, 08:52 PM IST
Pocso case

Synopsis

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 50കാരനായ മലപ്പുറം സ്വദേശി അറസ്റ്റില്‍. പഴയ ബൈക്ക് കാണിക്കാമെന്ന് പറഞ്ഞ് കുട്ടിയെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കക്കാട് സ്വദേശി ബദരിയാ ഹൗസില്‍ ബഷീര്‍(50) ആണ് പിടിയിലായത്. കോഴിക്കോട് നഗരത്തിലാണ് സംഭവമുണ്ടായത്. നഗരത്തിലെ സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന കുട്ടിയോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്. പഴയ ബൈക്ക് കാണിക്കാം എന്ന് പറഞ്ഞ ഇയാള്‍ കുട്ടിയുമൊത്ത് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നീട് ട്യൂഷന്‍ ക്ലാസില്‍ വച്ച് കുട്ടി വിവരം അധ്യാപികയോട് പറഞ്ഞു. ടീച്ചര്‍ രക്ഷിതാക്കളെ ബന്ധപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ടൗണ്‍ പോലീസ് കോഴിക്കോട് ബീച്ചില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ സജീഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 23 പുതിയ റൂട്ടുകളിൽ ഇ ബസ് സർവീസ്, മന്ത്രി-മേയർ തർക്കം പരിഹരിച്ചു, ആദ്യ സർവ്വീസ് ശനിയാഴ്ച
കാറും ബൈക്കും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം! കാറും ബൈക്കും ഓട്ടോറിക്ഷയും പിക്കപ്പുമടക്കം ഇടുക്കിയിൽ കണ്ടുകെട്ടിയ 48 വാഹനങ്ങൾ ലേലത്തിന്