അമ്മയുടെ മരണത്തിന് പിന്നാലെ രക്ഷിതാവായി, എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം, 61കാരന് 74 വർഷം കഠിന തടവ്

Published : Nov 13, 2025, 09:53 PM IST
child abuse

Synopsis

കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി.

കോഴിക്കോട്: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ 61കാരനാണ് 74 വര്‍ഷം കഠിന തടവിനും പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. 2024 ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌കൂളില്‍ വച്ച് അധ്യാപികയോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പ്രധാനാധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2024 ഫെബ്രുവരി മുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ ടി ബിനു, എസ്‌ഐ വിഷ്ണു, എഎസ്‌ഐ സുശീല എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ