15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ശേഷം മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; 24കാരൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

Published : Apr 27, 2026, 02:55 AM IST
pocso case arrest

Synopsis

ഇടുക്കി വണ്ടിപ്പെരിയാറിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിലായി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായ 24കാരനായ ധനുഷിനെയാണ് പോലീസ് പിടികൂടിയത്.

ഇടുക്കി: 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. 24കാരൻ ധനുഷാണ് അറസ്റ്റിലായത്.

വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശിയാണ് അറസ്റ്റിലായ ധനുഷ്. 15കാരിയായ പെൺകുട്ടിയെ 2023 ലാണ് ധനുഷ് പരിചയപ്പെടുന്നത്. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കുട്ടിയെ പീ‍ഡിപ്പിച്ചെന്നാണ് പരാതി. വൈകാതെ തന്നെ മറ്റൊരു പെൺകുട്ടിയുമായി ധനുഷ് പ്രണയത്തിലായി. 15കാരിയുമായുള്ള അടുപ്പം ഉപേക്ഷിക്കുകയും ചെയ്തു. ഈ കേസിലാണ് 3 വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ അമൃത സിംഗ് നായകത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി നിരന്തരം വഴക്ക്, അൽമയുമായി ഇന്ന് രാവിലെയും വഴക്കിട്ടെന്ന് വിഷ്ണുവിന്‍റെ മൊഴി; നെയ്യാറ്റിൻകരയെ നടുക്കി ക്രൂര കൊലപാതകം
പാപ്പാലയിൽ മിനിവാൻ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു; വാഹനം നിർത്താതെ പോയി, നഗരൂർ സ്വദേശി ബാബുക്കുട്ടന് ദാരുണാന്ത്യം