വീട്ടിൽ പാല് വാങ്ങാൻ വന്ന പെൺകുട്ടിയെ അകത്ത് കൊണ്ടുപോകും, പീഡന ശേഷം മിഠായിയും പണവും നൽകും, 32 വര്‍ഷം കഠിനതടവ്

Published : Feb 08, 2024, 10:03 PM IST
വീട്ടിൽ പാല് വാങ്ങാൻ വന്ന പെൺകുട്ടിയെ അകത്ത് കൊണ്ടുപോകും, പീഡന ശേഷം മിഠായിയും പണവും നൽകും, 32 വര്‍ഷം കഠിനതടവ്

Synopsis

പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും.

തിരുവനന്തപുരം: പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പുത്തൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ (68) എന്നു വിളിക്കുന്ന ജോയിയെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. 

പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വർഷം കഠിനതടവിനും  ഒരു ലക്ഷത്തി പത്തായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി വിധി ന്യായത്തിലൂടെ ഉത്തരവിട്ടു.

2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിത നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്ഥിരമായി പ്രതിയുടെ വീട്ടിൽ പാലു വാങ്ങാൻ പോകുമായിരുന്നു. ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയെ വീടിനകത്ത് കയറ്റി പലതവണ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. വിവരം പുറത്തു പറയാതിരിക്കാൻ മിഠായിയും രൂപയും പ്രതി നൽകുമായിരുന്നു. സമാനമായ മറ്റൊരു കേസിൽ സി ഡബ്ലിയു സി മുൻപാകെ മൊഴി നൽകുന്ന സമയത്താണ് അതിജീവിത ഈ കേസിന്റെ വിവരം പുറത്തു പറയുന്നത്.

തുടർന്ന് മാറനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി ആർ  പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ മാറുനല്ലൂർ സബ് ഇൻസ്പെക്ടർ മാരായിരുന്ന തൻസിം അബ്ദുൽ സമദ്, സതികുമാർ ടി എന്നിവരാണ് അന്വേഷണ പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കസ്റ്റംസിനെ വെട്ടിച്ചു, പുറത്തിറങ്ങിയതും അനസിനെ കരിപ്പൂർ പൊലീസ് പൊക്കി; ക്യാപ്സൂളാക്കി 847 ഗ്രാം സ്വർണം!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ