ട്രെയിൻ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ

Published : Mar 05, 2024, 05:44 PM IST
ട്രെയിൻ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ

Synopsis

ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍ വെച്ചാണ് സംഭവം

ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ. ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസര്‍ പി ക്രിസ്റ്റഫര്‍ ആണ് പിടിയിലായത്. ഇന്നലെ രാവിലെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനില്‍ വെച്ചാണ് സംഭവം. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന വിദേശ വനിതയോട് ആലപ്പുഴ എത്താറായപ്പോള്‍ ക്രിസ്റ്റഫര്‍ മോശമായി പെരുമാറുകയായിരുന്നു. വിദേശ വനിതയുടെ പരാതിയില്‍ റെയില്‍വെ പൊലീസ് ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസിലെത്തിയാണ് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തത്.

കൃഷിയിടത്തില്‍ വെച്ച് കാട്ടുപോത്തിന്‍റെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം, സംഭവം കക്കയത്ത്

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിന് പോയി മടങ്ങിവരുന്നതിനിടെ അപകടം; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്
പേയാട് രാത്രി സ്കോർപ്പിയോ കാറിൽ 2 പേർ, മാലിന്യം തള്ളാനെന്ന് കരുതി പിടിച്ചപ്പോൾ കണ്ടത് 8 പൊതികളിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ്!