തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം

Published : Feb 13, 2024, 11:07 AM ISTUpdated : Feb 13, 2024, 11:21 AM IST
തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം

Synopsis

റോഡിൽ കൂടി നടന്നുപോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയതെന്ന്  അച്ഛൻ ജിജോ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കുടുംബവും നാട്ടുകാരും. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പരിചയമുളളയാൾ തിരിച്ചറിഞ്ഞതാണ് നിർണായകമായത്. നാലാഞ്ചിറയിൽ നിന്നും 5 കിലോമീറ്ററോളം ദൂരം കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു. റോഡിൽ കൂടി നടന്നുപോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയതെന്ന്  അച്ഛൻ ജിജോ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. രാവിലെ ആറു മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിൽ വലിയ ആശ്വാസവും സന്തോഷവുമുണ്ടെന്ന് എല്ലാവർക്കും നന്ദിയറിയിച്ച് അച്ഛൻ ജിജോ പറഞ്ഞു. 

തിരുവനന്തപുരത്ത് 12 വയസുകാരനെ കാണാതായതായി പരാതി

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ