
തിരുവനന്തപുരം : ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ഓടയിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ പുന്നയ്ക്കാട് വടകോട് സൂര്യഭവനിൽ സദാശിവൻ (76) നെയാണ് ഇന്നലെ കോവളം - കാരോട് ബൈപ്പാസിൻ്റെ പയറുംമൂട് ഭാഗത്തെ ഓടയിൽ മരിച്ചനിലയിൽ കണ്ടത്. 27ന് രാവിലെ 10 ഓടെ ഉച്ചക്കട വട്ടവിള ഭാഗത്ത് ടാറിഗ് ജോലി ചെയ്യുന്നതിനിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയിട്ട് തിരികെ എത്തിയിരുന്നില്ല.
രാത്രി എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് അച്ഛനെ കാണാനില്ലന്ന് കാണിച്ച് നെയ്യാറ്റിൻകര പൊലീസിൽ മകൻ പരാതി നൽകിയിരുന്നു. ഇയാളെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രാവിലെ ഓടയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam