
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കറ്റ്യാടി പശുക്കടവിൽ കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പശുക്കടവ് എക്കലിലെ അരിയിൽ ഷിജുവിനെ ( 40 ) യാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കാണാതായത്. ഇയാളെ ഇന്നാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തെങ്ങ് കയറ്റ തൊഴിലാളിയായ ഇയാൾ ഇന്നലെ ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് കാണാതായത്. കടന്തറ പുഴയ്ക്ക് കുറുകെ പൂഴിതോടിനും എക്കലിനും മദ്ധ്യത്തിലുള്ള തൂക്ക് പാലത്തിൽ ഇയാളുടെ ചെരുപ്പും തോർത്ത് മുണ്ടും കണ്ടതായി പ്രദേശവാസികൾ പറയുന്നത്. ഇതോടെയാണ് സംശയം ശക്തമായത്. യുവാവ് പുഴയിൽ വീണതാകുമോയെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടന്തറ പുഴയിലെ ശക്തമായ വെള്ളവും തിരച്ചിലിന് തടസ്സമായി മാറിയിരുന്നു. ഇന്ന് നാദാപുരം ചേലക്കാട് നിന്ന് എത്തിയ അഗ്നിശമന സേനാവിഭാഗം നടത്തിയ തിരച്ചിലിനിടയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകി, നടക്കാനിറങ്ങിയവർക്ക് അമ്പരപ്പ്; ഒടുവിൽ ആളെ തിരിച്ചറിഞ്ഞു
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കൊടുവള്ളി എരഞ്ഞോണ , പൂനൂര്‍ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു എന്നതാണ്. കട്ടിപ്പാറ ചമൽ സ്വദേശി കൊട്ടാര പറമ്പിൽ കരീം എന്നയാളുടെ മൃതദേഹമാണ് പുഴയിലൂടെ ഒഴുകിയതെന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. എരഞ്ഞോണയില്‍ രാവിലെ നടക്കാൻ പോകുന്നവരവാണ് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകി പോകുന്നത് കണ്ടത്. പിന്നീട് നാട്ടുകാരും മറ്റും ചേർന്ന് മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടിപ്പാറ ചമൽ സ്വദേശിയായ 70 വയസുള്ള കരീം ആണ് മരിച്ചതെന്ന് വ്യക്തമായത്. ഇയാളുടേത് എന്ന് സംശയിക്കുന്ന വാഹനം പൂനൂർ കോളിക്കലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ആറു പേർ ജയിൽ ചാടി; നാലുപേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഡിജിപി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam