കോഴിക്കോട് പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകി, നടക്കാനിറങ്ങിയവർക്ക് അമ്പരപ്പ്; ഒടുവിൽ ആളെ തിരിച്ചറിഞ്ഞു

By Web TeamFirst Published Sep 11, 2022, 5:00 PM IST
Highlights

നാട്ടുകാരും മറ്റും ചേർന്ന് മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  കട്ടിപ്പാറ ചമൽ സ്വദേശിയായ 70 വയസുള്ള കരീം ആണ് മരിച്ചതെന്ന് വ്യക്തമായത്

കോഴിക്കോട്: കൊടുവള്ളി എരഞ്ഞോണ , പൂനൂര്‍ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കട്ടിപ്പാറ ചമൽ  സ്വദേശി കൊട്ടാര പറമ്പിൽ കരീം എന്നയാളുടെ മൃതദേഹമാണ് പുഴയിലൂടെ ഒഴുകിയതെന്ന് മണിക്കൂറുകൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. എരഞ്ഞോണയില്‍ രാവിലെ നടക്കാൻ പോകുന്നവരവാണ് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകി പോകുന്നത്  കണ്ടത്. പിന്നീട് നാട്ടുകാരും മറ്റും ചേർന്ന് മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  കട്ടിപ്പാറ ചമൽ സ്വദേശിയായ 70 വയസുള്ള കരീം ആണ് മരിച്ചതെന്ന് വ്യക്തമായത്. ഇയാളുടേത് എന്ന് സംശയിക്കുന്ന വാഹനം പൂനൂർ കോളിക്കലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ജോലികഴിഞ്ഞ് മടങ്ങിയ യുവാവിനെ പശുക്കടവിൽ കാണാതായി; ഇന്ന് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

 

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കഴിഞ്ഞ ദിവസം കോഴിക്കോട് കറ്റ്യാടി പ​ശു​ക്ക​ട​വിൽ കാണാതായ യു​വാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. പ​ശു​ക്ക​ട​വ് എ​ക്ക​ലി​ലെ അ​രി​യി​ൽ ഷി​ജു​വി​നെ ( 40 ) യാണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ കാ​ണാ​താ​യത്. ഇയാളെ ഇന്നാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യി​ലാ​ണ് കാ​ണാ​താ​യ​ത്.​ ക​ട​ന്ത​റ പു​ഴ​യ്ക്ക് കു​റു​കെ പൂ​ഴി​തോ​ടി​നും എ​ക്ക​ലി​നും മദ്ധ്യത്തിലു​ള്ള തൂ​ക്ക് പാ​ല​ത്തി​ൽ ഇ​യാ​ളു​ടെ ചെ​രു​പ്പും തോ​ർ​ത്ത് മു​ണ്ടും ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നത്. ഇതോടെയാണ് സംശയം ശക്തമായത്. യുവാവ് പു​ഴ​യി​ൽ വീ​ണ​താകു​മോ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കണ്ടെത്താനായില്ല. കട​ന്ത​റ പുഴ​യി​ലെ ശ​ക്ത​മാ​യ വെ​ള്ളവും തി​ര​ച്ചി​ലി​ന് ത​ട​സ്സ​മായി മാറിയിരുന്നു.​ ഇന്ന് നാ​ദാ​പു​രം ചേ​ല​ക്കാ​ട് നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം നടത്തിയ തി​ര​ച്ചി​ലിനിടയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട്ട് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

click me!