
കൊച്ചി: തിരുവോണ ദിവസം എറണാകുളം കോതമംഗലം ബാറിന് മുന്നിൽ നടന്ന കൂട്ടത്തല്ലിൽ ഇതുവരെയും കേസെടുത്തില്ല. അന്ന് ബാറിന് മുന്നിൽ നടന്ന കൂട്ടത്തല്ലില്‍ ഇതു വരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ സംഘര്‍ഷത്തില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് പൊലീസ്.
ഓണത്തല്ലല്ല, മദ്യത്തല്ല്; തിരുവോണ ദിനം എറണാകുളത്തെ ബാറിന് മുന്നില്‍ കൂട്ടത്തല്ല്
ബാറിന്‍റെ പാർക്കിംഗ് ഏരിയയിലാണ് കൂട്ടത്തല്ല് നടന്നത്. മദ്യപിക്കാനെത്തിയവർ തമ്മിൽ ചേരിതിരിഞ്ഞ് അടികൂടുകയായിരുന്നു. ബാർ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോതമംഗലം പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും അടിപിടി സംഘം ഓടിമറിഞ്ഞിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ആയുധങ്ങളുപയോഗിക്കാതെ നടന്ന അടിപിടിയായതിനാലും പരാതിയില്ലാത്ത സാഹചര്യത്തിലുമാണ് സ്വമേധയാ കേസെടുക്കേണ്ടില്ലെന്ന നിലപാടിലേക്ക് കോതമംഗലം പൊലീസ് എത്തിച്ചേർന്നത്.
നെടുമ്പാശ്ശേരിയിൽ ബാറിൽ ആക്രമണം, ജീവനക്കാർക്ക് മർദ്ദനം; മൂന്ന് പേർ പിടിയിൽ
അതേസമയം നെടുമ്പാശ്ശേരിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ബാറിൽ ആക്രമണം നടത്തി ജീവനക്കാരെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിലായി എന്നതാണ്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബാർ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപയുടെ മുതലുകൾ നശിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. മറ്റൂർ പിരാരൂർ മനയ്ക്കപ്പടി പുത്തൻ കുടി വീട്ടിൽ ശരത് ഗോപി (25), കാഞ്ഞൂർ ചെങ്ങൽ ഭാഗത്ത് വടയപ്പാടത്ത് വീട്ടിൽ റിൻഷാദ് (24), കോടനാട് ആലാട്ട്ചിറ സെന്റ്മേരീസ് സ്കൂളിന് സമീപം ഇലഞ്ഞിക്കമാലിൽ വീട്ടിൽ ബേസിൽ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക പൊലീസ് ടീം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയാറ്റൂർ ഭാഗത്ത് നിന്നും സാഹസികമായാണ് ഇവരെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശരത് ഗോപി. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ മാരായ അനീഷ് കെ ദാസ്, എൽദോസ് , എ.എസ്.ഐ മാരായ ഉബൈദ്, അഭിലാഷ്, സീനിയർ സിവൽ പോലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, എൻ.ജി. ജിസ്മോൻ, റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam