Missing Woman Found dead : നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ

Published : Dec 21, 2021, 06:26 PM IST
Missing Woman Found dead : നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ

Synopsis

രാവിലെ മുതൽ നാട്ടുകാരും ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

കോഴിക്കോട്: നന്മണ്ടയിൽ കാണാതായ യുവതിയുടെ (Missing Woman) മൃതദേഹം (Dead Body) ക്വാറിയിൽ കണ്ടെത്തി. പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ (Shishira) കാണാതായത്. ശിശിരയെ കാണാതായതിന് പിന്നാലെ രഗീഷിൻ്റെ അച്ഛൻ 
പൊലീസിൽ പരാതി നൽകിയിരുന്നു. 

രാവിലെ മുതൽ നാട്ടുകാരും ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറിയിൽ തെരച്ചിൽ ആരംഭിച്ചത്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും എത്തി. നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും