കാണാതായ യുവാവിനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 12, 2024, 10:03 AM ISTUpdated : Jun 12, 2024, 10:53 AM IST
കാണാതായ യുവാവിനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

അന്വേഷണം നടക്കുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. 
പത്തിരിപ്പാല പടിഞ്ഞാറക്കര സ്വദേശി അതീബ് കെ അമീറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കാണാതായ യുവാവിനായി ബന്ധുക്കളും പ്രദേശവാസികളും തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് രാവിലെ അതിർക്കാട് റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് യുവാവിന്റെ ബൈക്ക് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭാരതപ്പുഴിൽ അതിർകാട് ഭാഗത്ത് വെച്ച് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

രാഹുൽ ഗാന്ധിയുടെ റാലിയിൽ ലീ​ഗ് പതാക: അടിപിടിയിൽ എംഎസ്എഫ് പ്രവർത്തകർക്കെതിരെ പരാതി നൽകി കെഎസ്‍യു

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്