വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പരാതി 'കമന്‍റ്' ചെയ്തു, നേരിൽ വന്ന് പോസ്റ്റിളക്കി മാറ്റി 'എംഎല്‍എ ബ്രോ'

Published : Jan 30, 2020, 02:42 PM IST
വാഹനങ്ങള്‍ക്ക് ഭീഷണിയായി റോഡിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പരാതി 'കമന്‍റ്' ചെയ്തു,   നേരിൽ വന്ന് പോസ്റ്റിളക്കി മാറ്റി 'എംഎല്‍എ ബ്രോ'

Synopsis

ബസ്സുകളിൽ നിന്ന് അരമീറ്റർ മാത്രമാണ് ഈ പോസ്റ്റിനുണ്ടായിരുന്ന അകലം എന്നതുകൊണ്ടുതന്നെ ഏതുനിമിഷവും വലിയ ഒരു അപകടത്തിനുള്ള സാധ്യത അവിടെ നിലനിന്നിരുന്നു.

രണ്ടാഴ്ച മുമ്പാണ് വട്ടിയൂർക്കാവിനു സമീപം, സെന്റ് ഫ്രാൻസിസ് ചർച്ചിനടുത്തുള്ള മരുതം ഫ്ലാറ്റിനു മുന്നിലെ റോഡിനു കുറുകെ വലിച്ചിരുന്ന ഒരു ടെലിഫോൺ ലൈനും തകർത്തിട്ടുകൊണ്ട് ഐഎസ്ആർഓയുടെ ഭീമൻ വാഹനം കടന്നുപോയത്. അധികം താമസിയാതെ സ്ഥലത്തെത്തിയ ബിഎസ്എൻഎൽകാർ മറിഞ്ഞു വീണ പോസ്റ്റിനുപകരം പുതിയ പോസ്റ്റ് സ്ഥാപിച്ചു, പൊട്ടിയ ലൈനിനു പകരം പുതിയ ലൈനും വലിച്ചു.  

എന്നാൽ വണ്ടി തട്ടി റോഡിലേക്ക് ചെരിഞ്ഞ ആ പോസ്റ്റ് മാത്രം അവർ നീക്കിയില്ല. ദിവസവും നിരവധി സർക്കാർ വാഹനങ്ങൾ ആ വഴി പോയെങ്കിലും ആരും ഒന്നും ചെയ്തില്ല. ഈ അപകടകരമായ സാഹചര്യം കണ്ടപ്പോൾ ഫ്ളാറ്റിലെ ഒരു താമസക്കാരനാണ് എംഎൽഎയെയും കൗണ്സിലറെയും ഒക്കെ ടാഗ് ചെയ്തുകൊണ്ട് ഒരു ഫേസ് ബുക്ക് പോസ്റ്റ് വഴി ഈ ഗുരുതര സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. 

പോസ്റ്റിനോട് പ്രതികരിച്ച വികെ പ്രശാന്ത് എംഎൽഎ നേരിട്ട് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തന്നെ അപകടാവസ്ഥയിൽ നിന്നിരുന്ന ആ പഴയ പോസ്റ്റ് പിഴുതുമാറ്റുകയായിരുന്നു. അതുവഴി റോഡിലൂടെ കടന്നു പോയിരുന്ന ബസ്സുകളിൽ നിന്ന് അരമീറ്റർ മാത്രമാണ് ഈ പോസ്റ്റിനുണ്ടായിരുന്ന അകലം എന്നതുകൊണ്ടുതന്നെ ഏതുനിമിഷവും വലിയ ഒരു അപകടത്തിനുള്ള സാധ്യത അവിടെ നിലനിന്നിരുന്നു. ഈ ഒരു അപകടമാണ് എംഎൽഎയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായിരിക്കുന്നത്.  എംഎൽഎയുടെ ഈ പ്രവൃത്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒളിപ്പിച്ചത് വീട്ടിലും ഓട്ടോയിലുമായി; 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു
പശുവിനു തീറ്റ നൽകവേ കടന്നൽക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു