സഞ്ചരിക്കുന്ന ബാർ! ഒന്ന് വിളിച്ചാൽ മതി, റിനോഷ് 'സാധന'വുമായി ഓട്ടോയിലെത്തും; 22 ലിറ്റര്‍ മദ്യവുമായി അറസ്റ്റിൽ

Published : Sep 18, 2025, 02:39 PM IST
rinosh auto driver liquor sale

Synopsis

ഓട്ടോറിക്ഷയില്‍ മദ്യവില്‍പന നടത്തിയ യുവാവിനെ എക്‌സൈസ് പിടികൂടി. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. തൃക്കലങ്ങോട് സ്വദേശിയായ റിനേഷില്‍ നിന്ന് 22 ലിറ്റര്‍ മദ്യവും വില്‍പനക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. മുമ്പും അബ്കാരി കേസില്‍ പ്രതിയാണ് ഇയാള്‍.

മലപ്പുറം: ഓട്ടോയില്‍ മദ്യവില്‍പന നടത്തുന്നതിനിടയില്‍ യുവാവ് എക്‌സൈസിന്‍റെ പിടിയില്‍. തൃക്കലങ്ങോട് പടുപ്പുംകുന്നില്‍ നടത്തിയ പരിശോധനയില്‍ തൃക്കലങ്ങോട് സ്വദേശി കല്‍പ്പള്ളി വീട്ടില്‍ റിനേഷിനെയാണ് (35) പിടികൂടിയത്. 22 ലിറ്റര്‍ മദ്യവും വില്‍പനക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും നാലായിരം രൂപയും കസ്റ്റഡിയിലെടുത്തു. മുമ്പും അബ്കാരി കേസില്‍ പ്രതിയായാ റിനേഷ് മൊബൈല്‍ ബാര്‍ രൂപത്തില്‍ ആവശ്യക്കാര്‍ക്ക് ഓട്ടോയില്‍ മദ്യം എത്തിച്ചു വില്‍പന നടത്തുന്നതിനിടയിലാണ് പിടിയിലായത്.

ലഹരി ഉപയോഗത്തിനും വില്‍പനക്കും എതിരെ തുടര്‍ന്നും പരിശോധനകളും നടപടികളും ഉണ്ടാകുമെന്നും കൂടുതല്‍ പേര്‍ എക്‌സൈസിന്‍റെ നിരീക്ഷണത്തില്‍ ഉണ്ടെന്നും മഞ്ചേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി നൗഷാദ് അറിയിച്ചു. എക്‌സൈസ് പ്രിവന്‍റീവ് ഓഫിസര്‍ ജി. അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി. സുനീര്‍, സി ടി അക്ഷയ് വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ എം. ആതിര, ഡ്രൈവര്‍ എം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്