മോഡലിംഗ് കൊറിയോഗ്രാഫർ പിടിയിലായത് ഐടി ജീവനക്കാരി നൽകിയ പരാതിയിൽ, അറസ്റ്റിലായത് ഇൻസ്റ്റഗ്രാം താരം

Published : Jun 09, 2025, 05:13 AM ISTUpdated : Jun 09, 2025, 05:18 AM IST
modeling choreographer

Synopsis

വിവാഹ വാഗ്ദാനം നൽകി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ മോഡലിംഗ് കൊറിയോഗ്രാഫറെ അറസ്റ്റ് ചെയ്തു. നിരവധി പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി.

തിരുവനന്തപുരം: മോഡലിംഗ് കൊറിയോഗ്രാഫറെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം ടെക്നോപാർക്കിലെ ഐടി ജീവനക്കാരി നൽകിയ പരാതിക്ക് പിന്നാലെ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് സ്വദേശി ഫാഹിദിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇയാൾ നിരവധി പെൺകുട്ടികളെ ഇയാൾ ദുരുപയോഗം ചെയ്തതായാണ് പൊലീസ് കണ്ടെത്തൽ.

ഇൻസ്റ്റഗ്രാമിൽ പതിനൊന്നായിരത്തിൽ അധികം ഫോളോവേഴ്സുള്ള 27കാരനാണ് ഫാഹിദ്. മോഡൽ, ആക്ടർ, ഡാൻസർ, കൊറിയോഗ്രാഫർ എന്നീ നിലകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഐടി ജീവനക്കാരിയുടെ പരാതിയിലാണ് ഇയാളെ ആദ്യം കഴക്കൂട്ടം പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തത്. പിന്നാലെ പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിരവധി പെൺകുട്ടികളെ ഇയാൾ കെണിയിൽ പെടുത്തിയതായി കണ്ടെത്തിയത്. ലൈംഗികമായി ഉപയോഗിച്ച ശേഷം പണവും സ്വർണ്ണാഭരണങ്ങളും വാങ്ങുന്നതായിരുന്നു രീതി. ഇൻസ്റ്റഗ്രാം വഴിയാണ് യുവതികളെ പരിചയപ്പെട്ടിരുന്നത്. വിവാഹ വാദ്ഗാനം നൽകിയായിരുന്നു തട്ടിപ്പ്. യുവതികളെ പല സ്ഥലങ്ങളിലായി എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചതായി ഇയാൾ സമ്മതിച്ചെന്ന് പൊലീസ് പറയുന്നു.

കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് നിന്ന് ഫാഹിദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി