പെരുന്നാളിനായി കരുതിയ കേക്കുകൾ, ഒറ്റയടിക്ക് പത്ത് ലക്ഷം കത്തിയമ‍ർന്നു, കോഴിക്കോട്ടെ തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ട് മൂലം

Published : Jun 08, 2025, 10:07 PM IST
fire accident

Synopsis

പരിസരത്തുള്ളയാള്‍ അടച്ചിട്ട കടയില്‍ തീയാളുന്നത് കണ്ട് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു

കോഴിക്കോട്: കേക്ക് കടയ്ക്ക് തീപ്പിടിച്ച് വന്‍ നാശനഷ്ടം. പെരുന്നാള്‍ ദിവസത്തേക്ക് കരുതിയിരുന്ന സ്‌പെഷ്യല്‍ കേക്കുള്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചു. കോഴിക്കോട് ചക്കോരത്ത്കുളത്താണ് സംഭവം. ഡോ. രാജാറാം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സെവന്‍ത്ത് ഹെവന്‍ എന്ന കേക്ക് കടയിലാണ് അപകടമുണ്ടായത്. ചെറുകുളം സ്വദേശിനി പുത്തലത്ത് റിനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്ഥാപനം.

പുലര്‍ച്ചെ മൂന്നോടെയായിരുന്നു കടയ്ക്ക് തീ പിടിച്ചത്. പരിസരത്തുള്ളയാള്‍ അടച്ചിട്ട കടയില്‍ തീയാളുന്നത് കണ്ട് വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. കട മുഴുവന്‍ കത്തിനശിച്ചു. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി