
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും പണവും രേഖകളും കവർന്നു. പൂവച്ചൽ പന്നിയോട് കോവിൽവിള ജെറിൻ ഭവനിൽ ഭിന്നശേഷിക്കാരനായ ജയന്റെ ഓട്ടോയിൽ നിന്നാണ് 4000 രൂപയും ആധാർ, ലൈസൻസ്, എ ടിഎം കാർഡ്,പണയ രസീതുകൾ, ഉൾപ്പെടെയുള്ള വിലപ്പെട്ട രേഖകളും കള്ളൻ കൊണ്ടുപോയത്.
ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെ അരുമാളൂർ പള്ളിക്ക് സമീപമാണ് മോഷണം നടന്നത്. വാഹനത്തിന് സി സി അടക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് കള്ളൻ കൊണ്ട് പോയത്. കാട്ടാക്കടയിൽ നിന്നും സവാരിയുമായി ഊരൂട്ടമ്പലം ഭാഗത്തേക്ക് പോകവേ അരുമാളൂർ പള്ളിയുടെ അടുത്ത് വാഹനം നിറുത്താൻ സവാരിക്കാർ ആവശ്യപ്പെട്ടു. ശേഷം അടുത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ് സവാരി തുടർന്നു. സവാരിക്കാരെ ഇറക്കിയ ശേഷം ഇവർ നൽകിയ തുക സ്വീകരിച്ച് ബാക്കി നൽകാനായി സേഫ് തുറന്നപ്പോൾ ആണ് പഴ്സുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടർന്ന് തിരികെ വാഹനം നിറുത്തിയ അരുമാളൂർ ഭാഗത്ത് എത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അപരിചിതനായ ആൾ ഓട്ടോയിൽ ഫോൺ ചെയ്ത് ഇരിക്കുന്നതും ആളുകൾ അടുത്തേക്ക് വന്നപ്പോൾ ഇറങ്ങി മറ്റൊരു സ്കൂട്ടറിൽ കയറി പോകുന്നതും കണ്ടത്. തുടർന്ന്. മാറനല്ലൂർ പൊലീസിൽ ജയൻ പരാതി നൽകി.
അതേസമയം, : ആലപ്പുഴയില്‍ സ്വകാര്യ ബസിൽനിന്ന് ഡീസൽ മോഷ്ടിച്ച മിനിലോറി ഡ്രൈവർ പിടിയിലായി. എറണാകുളം മൂവാറ്റുപുഴ പായിപ്ര പുത്തൻകുടിയിൽ സാജു മോനാണ് (53) പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 3.30ന് ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട ബസിൽനിന്നുമാണ് സാജു ഡീസല്‍ മോഷ്ടിച്ചത്.
മിനി ലോറിയിലേക്ക് ഡീസൽ മോഷ്ടിക്കുന്നതിനിടെ പുന്നപ്ര പൊലീസ് കൈയ്യോടെ സാജുവിനെ പിടികൂടുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്നും ഒരാള്‍ ഡീസല്‍ മോഷ്ടിക്കുന്നത് അതുവഴി പോയ യാത്രക്കാരന്‍റെ ശ്രദ്ധയില്‍പ്പെടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്. ഐ. നവാസ്, എ. എസ്. ഐ. ജോസഫ്, സി. പി. ഒ പ്രസാദ് എന്നിവരാണ് സാജു മോനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.