കഴിഞ്ഞ ദിവസം പക്ഷി വന്ന് ഇടിച്ച് ചിതറി പറന്ന് തേനീച്ചകൾ ഇതുവഴി കടന്നുപോയവരൊയൊക്കെ ഓടിച്ചിട്ട് ആക്രമിച്ചു. നിരവധി പേരാണ് വിവിധ ആശുപത്രികളിൽ തേനീച്ചയുടെ കടിയേറ്റ് ചികിത്സ തേടിയത്.

തിരുവനന്തപുരം: തലസ്ഥാന ജില്ലിയിലെ ഒരു പ്രദേശത്തെ ആളുകൾക്ക് തേനീച്ചയുടെ അക്രമണത്തിൽ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണ്. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കണ്ടലയിൽ വാട്ടർ ടാങ്കിന് മുകളിൽ കൂടുകെട്ടിയ തേനീച്ചകളാണ് പ്രദേശത്ത് പേടി സ്വപ്നമാകുന്നത്. കൂറ്റൻ വാട്ടർ ടാങ്കിന് മുകളിലാണ് തേനീച്ച കൂടു കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പക്ഷി വന്ന് ഇടിച്ച് ചിതറി പറന്ന് തേനീച്ചകൾ ഇതുവഴി കടന്നുപോയവരൊയൊക്കെ ഓടിച്ചിട്ട് ആക്രമിച്ചു. നിരവധി പേരാണ് വിവിധ ആശുപത്രികളിൽ തേനീച്ചയുടെ കടിയേറ്റ് ചികിത്സ തേടിയത്. ഇന്നും കാറ്റിലും സമീപത്തെ വീടുകളിൽ നിന്ന് വരുന്ന പുകയ്ക്കിടയിലും തേനീച്ചകൾ കൂട്ടമായി പറന്നെത്തി നിരവധിപേരെ ആക്രമിച്ചു.

അങ്കണ വാടിയും, സർക്കാർ ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലെയും കുട്ടികൾ ഭയപ്പാടോടെ ആണ് ക്ലാസിൽ ഇരിക്കുന്നത്. പലരെയും തേനീച്ച പേടി കാരണം ഇവിടേക്ക് രക്ഷകർത്താക്കൾ അയക്കുന്നില്ല എന്നതാണ് സ്ഥിതി. തേനീച്ചയുടെ ആക്രമണം ഏതു സമയത്തും ഉണ്ടാകാം എന്നതിനാൽ കുട്ടികളെ പുറത്തിറക്കുന്നതിനും കഴിയുന്നില്ല. തേനീച്ച ആക്രമണം കാരണം സമീപത്തെ വർക്ക്ഷോപ്പ് ഉൾപ്പെടെ സ്ഥാപനങ്ങൾ തുറന്നിട്ട് തന്നെ ദിവസങ്ങളായി എന്നതാണ് മറ്റൊരു വസ്തുത. പഞ്ചായത്ത് അംഗത്തോട് ഉൾപ്പെടെ പ്രദേശവാസികൾ സംഭവത്തിന്‍റെ ഗൗരവം അറിയിച്ചു എങ്കിലും ഒരു നടപടിക്കും തയാറായില്ല എന്ന് ആക്ഷേപം ഉണ്ട്. ഉയരം കൂടിയ ജലസംഭരണി ആയതിനാൽ പരുന്ത് ഉൾപ്പെടെ പക്ഷികൾ ഇവിടെയെത്തുന്നുണ്ട്. ഇവയുടെ ചിറക് തട്ടിയും മറ്റും തേനീച്ച കൂട്ടം ഇളകി ആക്രമിച്ച സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. ഇതോടെയാണ് പ്രദേശ വാസികൾ പരാതിയുമായി ഇറങ്ങിയത്. നിരന്തരം പരാതി നൽകാറുണ്ടെങ്കിലും ഫലം ഉണ്ടായിട്ടില്ലെന്ന് പറയുന്നവർ കുറവല്ല. പക്ഷേ ഇക്കുറിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

പ്രണയം നടിച്ച് മകളെ പീഡിപ്പിച്ചു, അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി, പിന്നാലെ പ്രത്യേക സ്ക്വാഡ്, 23കാരൻ പിടിയിൽ