
കൊല്ലം: കടയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങിയ വയോധികനെ റോഡിൽ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പണവും അപഹരിച്ച പ്രതികൾ പിടിയിൽ. പവിത്രേശ്വരം കാരുവേലിൽ സ്വദേശി 65കാരനായ നടരാജന്‍റെ ഫോണും പണവും അപഹരിച്ച കേസിലാണ് അറസ്റ്റ്. എഴുകോൺ സ്വദേശികളായ പ്രശാന്തൻ, സുദീപൻ എന്നിവരെയാണ് എഴുകോൺ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 7ന് രാത്രി 7.30 യോടെ എഴുകോൺ കാരുവേലിൽ തുരുത്തേൽ മുക്കിലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനു സമീപമുള്ള കടയിൽ പോയി നടരാജൻ തിരികെ വരവെ പ്രതികൾ ഓട്ടോറിക്ഷയിൽ എത്തി നടരാജനോട് വഴി ചോദിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ പ്രതികൾ പുറത്തിറങ്ങി പോക്കറ്റിൽ ഉണ്ടായിരുന്ന പണവും ഫോണും തട്ടിയെടുത്തു. തടയാൻ ശ്രമിക്കവേ നടരാജനെ റോഡിലേക്ക് തള്ളിയിട്ട ശേഷം ഓട്ടോറിക്ഷയിൽ കടന്നു കളയുകയായിരുന്നു.
നടരാജന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത എഴുകോൺ പൊലീസ്, സിസിടിവികൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam