10 ലക്ഷം തന്നാൽ 20 ലക്ഷമായി മടക്കി നൽകാമെന്ന് വാഗ്ദാനം, തിരികെ കിട്ടിയത് കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകൾ; സ്ത്രീയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ

Published : Mar 07, 2026, 10:13 PM IST
money doubling scam

Synopsis

പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് പിടികൂടി. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ പൊതിഞ്ഞു നൽകിയാണ് കബളിപ്പിച്ചത്.

തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്‍റോൺമെന്‍റ് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവർ പരാതിക്കാരിക്ക് നൽകിയത്. 

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പരാതി നൽകിയത്.അസിസ്റ്റന്‍റ് കമ്മീഷണർ അജയനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സജീദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.രണ്ടാം പ്രതിയായ ഷൈനിനെതിരെയുള്ള മറ്റു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കന്‍റോൺമെന്‍റ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്ഐമാരായ സന്ദീപ്, പ്രജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ സുബി, അനൂപ് റാം, രതീഷ്, ഷെറിൻ, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിൽ തൃശൂരിൽ ഇറങ്ങിയ 45കാരി, കൈവശം രണ്ട് ബാഗുകൾ; പെരുമാറ്റത്തില്‍ സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കഞ്ചാവ്
കുളിക്കടവിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം, വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം: പ്രതിക്കായി തെരച്ചിൽ