ശരീരമാസകലം പണം! മുണ്ടൂർ ബസ് സ്റ്റാൻഡിന് സമീപം 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ

Published : Oct 02, 2025, 03:40 PM ISTUpdated : Oct 03, 2025, 07:22 AM IST
 money with no documents

Synopsis

ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബാക്കി പണം ബാഗിൽ നിന്നും കണ്ടെടുത്തു. പാലക്കാട് കോങ്ങാട് പൊലീസാണ് പിടികൂടിയത്.

പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48,49,000 രൂപയുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് കോങ്ങാട് പൊലീസാണ് പിടികൂടിയത്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബാക്കി പണം ബാഗിൽ നിന്നും കണ്ടെടുത്തു. തമിഴ്നാട് ട്രിച്ചി സ്വദേശികളായ രണ്ടു പേരാണ് പിടിയിലായത്.

മുണ്ടൂർ ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് പണം പിടിച്ചത്. ബൈക്കിൽ കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്നു യുവാക്കൾ. ധനഞ്ജയ് (30), പ്രസാദ് (31) എന്നിവരിൽ നിന്നാണ് പണം പിടിച്ചത്. ധരിച്ച വസ്ത്രത്തിനുള്ളിലും സോക്സിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൈവശമുണ്ടായിരുന്ന ബാഗിലും പണമുണ്ടായിരുന്നു. പണം എവിടെ നിന്നാണെന്നും എങ്ങോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും വ്യക്തമല്ല.

പിടിച്ചെടുത്ത പണം കോങ്ങാട് പൊലീസ് കോടതിയിൽ ഹാജരാക്കും. മതിയായ രേഖകൾ ഹാജരാക്കിയാൽ കോടതിയിൽ നിന്ന് പണം തിരികെ വാങ്ങാമെന്ന് പൊലീസ് പറഞ്ഞു.

 

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ