ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ഇനി കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ; ഉദ്ഘാടനം ചെയ്ത് എംഎൽഎ

Published : Jan 27, 2025, 02:15 PM IST
ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ഇനി കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ; ഉദ്ഘാടനം ചെയ്ത് എംഎൽഎ

Synopsis

രാവിലെ  07:20 നാണ് നാഗർകോവിലേയ്ക്കുള്ള സർവീസ് ആരംഭിക്കുന്നത്. രാത്രി എട്ട് മണിക്ക് ബസ് തിരികെ നാഗർകോവിൽ നിന്ന് ആറ്റിങ്ങലേയ്ക്ക് സർവ്വീസ് നടത്തും. 

തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി  ഡിപ്പോയിൽ നിന്ന് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിച്ചു. നാഗർകോവിൽ, തെങ്കാശി സർവീസുകളടക്കമുള്ള പുതിയ സർവീസുകൾ ഇന്ന് രാവിലെ എംഎൽഎ ഒ എസ് അംബിക  ഉദ്ഘാടനം ചെയ്തു. രാവിലെ  07:20 നാണ് നാഗർകോവിലേയ്ക്കുള്ള സർവീസ് ആരംഭിക്കുന്നത്. രാത്രി എട്ട് മണിക്ക് ബസ് തിരികെ നാഗർകോവിൽ നിന്ന് ആറ്റിങ്ങലേയ്ക്ക് സർവ്വീസ് നടത്തും. 

കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിൻകര,കളിയിക്കാവിള വഴിയാണ് സർവീസ് നടത്തുക. രാവിലെ ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകളിൽ സീറ്റ് ലഭിക്കാതെ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതത്തിനും ഇതാടെ പരിഹാരമാകും. തെങ്കാശിയിലേയ്ക്ക് രാവിലെ 05:20 നും ഉച്ചയ്ക്ക് 2.30 നും സർവ്വീസ് ഉണ്ടാകും. തെങ്കാശിയിൽ നിന്നും രാവിലെ 09:45നും വൈകിട്ട് 6:30നും സർവ്വീസ് ഉണ്ടാകും. കിളിമാനൂർ, നിലമേൽ, മടത്തറ, കുളത്തൂർപ്പുഴ, തെന്മല, ആര്യങ്കാവ് വഴിയാണ് ബസ് കടന്നുപോകുന്നതെന്നതിനാൽ  മേഖലയിലേയ്ക്കുള്ള സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് എംഎൽഎ പറഞ്ഞു. 

ഈ സർവ്വീസ് തുടങ്ങുന്നതോടെ കിളിമാനൂരിൽ നിന്നും രാത്രി വൈകി ആറ്റിങ്ങലിലേയ്ക്ക് സർവ്വീസ് ഇല്ലെന്ന പരാതിക്ക് പരിഹാരമാകും. തെങ്കാശിയിൽ നിന്ന് വരുന്ന അവസാന ട്രിപ്പ് രാത്രി 09.30 ന് കിളിമാനൂർ നിന്നും ആറ്റിങ്ങലിലേയ്ക്ക് സർവ്വീസ് നടത്തും. ആറ്റിങ്ങൽ നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഈ സർവീസുകൾ ആരംഭിക്കുന്നതോടെ പൂവണിയുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതോടൊപ്പം ആറ്റിങ്ങൽ എംഎൽഎ പാലം, മണമ്പൂർ , നെല്ലിക്കോട് വഴിയുള്ള ഓർഡിനറി സർവീസും ആറ്റിങ്ങൽ, പട്ടള, വഞ്ചിയൂർ, കരവാരം വഴിയുള്ള കല്ലമ്പലം സർവീസും ഉദ്ഘാടനം ചെയ്തു. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ നാട്ടുകാര്‍  ഏറെക്കാലമായി ഉയര്‍ത്തുന്ന പരാതികൾക്ക് പരിഹാരമാകും.

 

ഗൂഗിൾ അടക്കം സഹായിച്ചു, അന്വേഷിച്ചെത്തിയ കേരള പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സൈബർ തട്ടിപ്പുകാരൻ കുടുങ്ങി

ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്