എംഡിഎംഎ കച്ചവടം; കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചു, കൂടുതൽ പേർ അറസ്റ്റിൽ

Published : May 10, 2025, 04:01 PM IST
എംഡിഎംഎ കച്ചവടം; കമ്മീഷണർക്ക് രഹസ്യവിവരം ലഭിച്ചു, കൂടുതൽ പേർ അറസ്റ്റിൽ

Synopsis

എംഡിഎംഎ കൈവശം വെച്ചതിന് തിരുമല സ്വദേശി ആകാശ് എന്നയാൾ ഏപ്രിൽ 28ന് അറസ്റ്റിലായിരുന്നു.

തിരുവനന്തപുരം: വിൽപ്പനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. വിൽപ്പനക്കായി എത്തിച്ച 13.9 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് തിരുമല സ്വദേശി ആകാശ് ഏപ്രിൽ 28ന് അറസ്റ്റിലായിരുന്നു. ആകാശിനെ ചോദ്യം ചെയ്തപ്പോഴാണ്  ഇയാളോടൊപ്പം കച്ചവടത്തിൽ പങ്കാളികളായിരുന്ന വലിയതുറ സ്വദേശികളായ സുനീഷ് (33), ജെഫീൻ (29), കല്ലിയൂർ സ്വദേശി അഭിഷേക്(24) എന്നിവരെ കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നാലെ കമ്മീഷണറുടെ നിർദേശ പ്രകാരം പേട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ പ്രേംകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ