
കോഴിക്കോട്: വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 45 വയസ്സ് തോന്നിക്കുള്ള ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ഇന്നലെ രാത്രി ഒന്‍പതോടെ നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോടു കൂടിയ ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വലത് കണ്‍പുരികത്തിന് താഴെയായി കറുത്ത മറുകുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. എന്തെങ്കിലും വിവരം അറിയുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
9946664609(സബ്ബ് ഇന്‍സ്‌പെക്ടര്‍, വടകര)
0496 2524206(വടകര പോലീസ് സ്‌റ്റേഷന്‍)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam