
പറളി: പറളിയിൽ 10 കിലോ അധികം തൂക്കം വരുന്ന മലമ്പാമ്പിനെ പിടികൂടി. പറളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കെട്ടിടത്തിന്റെ പിൻ ഭാഗത്തു നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്. പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡനും റസ്ക്യൂ സ്നേക്ക് വാച്ചർ കൂടിയുമായ കെ വി വിജയനാണ് മലമ്പാമ്പിനെ പിടികൂടിയത്. നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പാമ്പിനെ പിടികൂടാൻ ആയത്. മതിൽക്കെട്ടിന്റെ ഉള്ളിൽ ഇരയെ വിഴുങ്ങി കിടക്കുകയായിരുന്നു പാമ്പിനെ പിടികൂടുന്ന ദൗത്യം ശ്രമകരമായിരുന്നു.
മതിലിന്റെ സമാന്തരമായി തൂമ്പ ഉപയോഗിച്ച് കുഴിച്ചാണ് പാമ്പിന്റെ വാലിൽ പിടികൂടാനായത്. മലമ്പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ സാവധാനം കൂടുതൽ മണ്ണ് നീക്കി പാമ്പിനെ പുറത്തേക്ക് വലിച്ച് എത്തിക്കുകയായിരുന്നു. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ ചാക്കിലാക്കാനുള്ള ശ്രമത്തിനിടെ നിരവധി തവണയാണ് വിജയന് നേരെ മൂന്നോട്ടാഞ്ഞത്. പാമ്പിനെ കണ്ട കെഎസ്ഇബി ജീവനക്കാരാണ് റസ്ക്യൂ സ്നേക്ക് വാച്ചർ വിജയനെ സംഭവം സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി.
മറ്റൊരു സംഭവത്തിൽ കടുത്തുരുത്തിയിലെ ആയാംകുടി മധുരവേലി ആറ്റിക്കരപ്പറമ്പിൽ മോഹനന്റെ വീട്ടിൽ നിന്ന് കോഴി മുട്ടകൾ പതിവായി മോഷ്ടിച്ചിരുന്ന മൂർഖൻ പാമ്പിനെ വനംവകുപ്പ് റസ്ക്യൂവർ പിടികൂടി. കോഴിമുട്ടകൾ വിഴുങ്ങിയ ആറ് അടിയോളം നീളമുള്ള മൂർഖൻ പാമ്പ് കോഴിക്കൂടിന് പുറത്തിറങ്ങാനാവാതെ കുടുങ്ങിയതോടെയാണ് വനംവകുപ്പ് സ്നേക്ക് റസ്ക്യൂവർ രക്ഷക്കെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam