
പാലക്കാട്: പാലക്കാട്ടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പി.കെ. ശശിയുടെ ഡിഎംഎഫിൽ ചേർന്നു. 800 ഓളം പ്രവർത്തകരാണ് ഡിഎംഎഫിന്റെ ഭാഗമാകുന്നത്. ഈ മാസം 14 ന് നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രവർത്തകർ അറിയിച്ചു. പാലക്കാട്ടെ സിപിഎമ്മിലെ തർക്കത്തെ തുടർന്ന് ജില്ലാ നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ടവരെ കൂടെ കൂട്ടാനും നീക്കം നടക്കുന്നു. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറുമായി ഡിഎംഎഫ് നേതാക്കൾ ചർച്ച നടത്തി.
ഡിഎംഎഫ് ജില്ലാ സെക്രട്ടറി എം സതീഷിൻ്റെ നേതൃത്വത്തിലായിരുന്നു ചർച്ച. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരായ പോരാട്ടത്തിൽ കൂടെ നിൽക്കണമെന്ന് ഡിഎംഎഫ് നേതാക്കൾ അബ്ദുൽ ഷുക്കൂറിനോട് ആവശ്യപ്പെട്ടു. മെയ് 14 ന് നടക്കുന്ന ജില്ലാ കൗൺസിലിന് മുമ്പ് അബ്ദുൽ ഷുക്കൂറും നിരവധി സിപിഐഎം പ്രവർത്തകരും പാർട്ടിയുടെ ഭാഗമാകുമെന്ന് ഡിഎംഎഫ് നേതാക്കൾ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam