
മലപ്പുറം: വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്. 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam