
കൊച്ചി: വീട്ടമ്മയെ വെടിവെച്ച കേസില് പ്രതിയായ വനിതാ ഡോക്ടര്‍ കാറിന്‍റെ വ്യാജ നമ്പര്‍ നിര്‍മിച്ച കൊച്ചിയിലെ സ്ഥാപനം പൊലീസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ക്വാര്ട്ടേഴ്സിൽ നിന്ന് കണ്ടെടുത്ത എയര് പിസ്റ്റൾ ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. 4 ദിവസത്തെ കസ്റ്റഡി നാളെ അവസാനിക്കിരിക്കെ, ഡോക്ടറെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ് സംഘം.
വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെയ്ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒരുവര്‍ഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷമാണ്. അക്കാലത്ത് കൊച്ചിയില്‍ വൈറ്റിലക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വെടിയെറ്റ ഷിനിയുടെ വീട്ടിൽ പോകാന്‍ സ്വന്തം കാര്‍ ഉപയോഗിക്കാതെ തെരഞ്ഞെടുത്തത് അടുത്ത ബന്ധുവിന്റെ കാറാണ്. ഇതിൽ തെറ്റിദ്ധരിപ്പിക്കാൻ ലേണഴ്സ് ലോഗോ ഉപയോഗിച്ചു. ഇതോടൊപ്പമാണ് കാര് നമ്പര്‍ വ്യാജമായി തയ്യാറാക്കിയത്.
വെബ്സൈറ്റിൽ നിന്ന് ലേലം പോയ ഒരു കാറിന്‍റെ നമ്പര്‍ എടുത്ത് വൈറ്റിലയിലെ ഒരു കടയില് വെച്ച് നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി. വഞ്ചിയൂര്‍ എസ് ഐ എച്ച് എസ് ഷാനിഫിന്‍റെ നേതൃത്വത്തില് ഡോക്ടറെയും കൊണ്ട് വൈറ്റിലയിലെ ഈ കടയിലെത്തി തെളിവെടുത്തു. ഒരു വര്‍ഷം മുന്പ് നടന്ന സംഭവമായതിനാൽ കടയടുമടക്ക് ഡോക്ടറെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു. പാരിപ്പള്ളിയിലെ ക്വാര്ട്ടേഴ്സിൽ നിന്ന് വെടിവെക്കാൻ ഉപയോഗിച്ച എയര്‍ പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.
ഫോറന്സിക് വിദഗ്ദര്‍ തോക്കിൽ നിന്ന് ഡോകടറുടെ വിരലടയാളം ശേഖരിച്ചു. തോക്ക് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. ആക്രമണത്തിന്‍റെ ദിവസം ഉപയോഗിച്ച ഡ്രസും കണ്ടെടുത്തു. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇന്ന് കൂടി ബാക്കിയിരിക്കെ വിശദമായി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. മൊബൈൽ ഫോണിൽ നിന്നടക്കം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കോട്ടയം നഗരസഭയിലെ 3 കോടിയുടെ തട്ടിപ്പ്; കേസന്വേഷണം വിജിലൻസ് ഏറ്റെടുത്തേക്കും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam