പാലം ഒടിഞ്ഞു വെള്ളത്തിൽ വീണു, ശക്തമായ ഒഴുക്കിലും മകളെ പിടിവിടാതെ അമ്മ; ഒടുവിൽ ഇരുവരും ജീവിതത്തിലേക്ക് 

Published : Jul 12, 2023, 09:25 PM IST
പാലം ഒടിഞ്ഞു വെള്ളത്തിൽ വീണു, ശക്തമായ ഒഴുക്കിലും മകളെ പിടിവിടാതെ അമ്മ; ഒടുവിൽ ഇരുവരും ജീവിതത്തിലേക്ക് 

Synopsis

തടിപ്പാലത്തിലൂടെ വിനീതയും മകളും അക്കരയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പാലം ഒടിയുകയും ഇരുവരും വെള്ളത്തിൽ വീഴുകയും ചെയ്തു. തോട്ടിൽ ഈ സമയം ശക്തമായ ഒഴുക്കുണ്ടായിരുന്നു.

ഹരിപ്പാട്: പാലം ഒടിഞ്ഞു വെള്ളത്തിൽ വീണ അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാദേവികാട് കളത്തിൽ പറമ്പിൽ വിനീത പ്രവീൺ (38), മകൾ അരുന്ധതി (7) എന്നിവരാണ് കഴിഞ്ഞ ദിവസം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഹരിപ്പാട് ആനിമൽ റസ്ക്യൂ ടീം അംഗമായ വിനീത വാതലൂർ കോയിക്കൽ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലേക്ക് പോകുകയായിരുന്നു. തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ വിനീതയും മകളും അക്കരയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പാലം ഒടിയുകയും ഇരുവരും വെള്ളത്തിൽ വീഴുകയും ചെയ്തു. തോട്ടിൽ ഈ സമയം ശക്തമായ ഒഴുക്കുണ്ടായിരുന്നു. പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്ന വിനീത മകളെ കൈയിലെ പിടി വിടാതെ കാത്തു. ഈസമയം റോഡിലൂടെ പോയ സ്ത്രീ ഇരുവരും അപകടത്തിൽപ്പെട്ടത് കാണുകയും ബഹളം വെച്ച് സമീപവാസികളെ കൂട്ടി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. വിനീതയുടെ കാലിനു ഒടിവുണ്ട്. മകൾക്ക് നിസാര പരുക്ക് മാത്രമാണുള്ളത്. വിനീതയുടെ ഭർത്താവ് പ്രവീൺ സൈനികനാണ്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി