അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ

Published : Jul 13, 2023, 04:45 PM ISTUpdated : Jul 13, 2023, 05:19 PM IST
അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ

Synopsis

അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. 

വയനാട്: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് ദർശനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയുടെ മരണം കൊലപാതകം, പ്രതി അറസ്റ്റിൽ 

വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യ ദർശനയാണ് കുഞ്ഞുമായെത്തി പുഴയിൽ ചാടിയത്. ദർശനക്കൊപ്പം മകൾ ദക്ഷയുമാണ് പുഴയിൽ ചാടിയത്. സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദർശനയെ രക്ഷപ്പെടുത്തിയത്. മകൾ ദക്ഷയ്ക്കായി തെരച്ചിൽ തുടരുകയാണ്. പാലത്തിൽ ചെരുപ്പും കുഞ്ഞുങ്ങളുടെ കുടയും ഇരിക്കുന്നതായി തിരച്ചിൽ നടത്തുന്ന ദൃശ്യങ്ങളിൽ നിന്ന് കാണാനാകുന്നുണ്ട്. ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുകയാണ്. 

പൊലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

അച്ഛനും അമ്മയും ക്ഷമിക്കണം, ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല'; 22 വയസുകാരന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

0:42 / 3:34 പുഴയിൽ ചാടിയ അമ്മയെ രക്ഷപ്പെടുത്തി; കുഞ്ഞിനായുള്ള തെരച്ചിൽ തുടരുന്നു

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം