
കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് മരണം.
ഞായറാഴ്ച വൈകിട്ട് 5:45 ഓടെയാണ് സംഭവം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. രാത്രി ഏറെ വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തുവരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അവനിക വികാസ് നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂർ കോയി പറമ്പത്ത് സുബിഷിൻ്റെയും സുനിഷയുടയും മകനാണ് പാർത്ഥിബ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam