വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം; അപകടത്തിൽപെട്ടത് മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ കർണാടക സംഘം

Published : Oct 12, 2026, 04:09 AM IST
Sulthan Bathery Traveller Accident

Synopsis

വയനാട്ടിൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം. കർണാടക സ്വദേശികളാണ് മരിച്ചത്. പുലർച്ചെ ഒന്നേ മുക്കാലോടെ സുൽത്താൻ ബത്തേരി 54ലാണ് അപകടം. മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടത്.

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി 54ൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് മരണം. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. കർണാടകത്തിലെ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപെട്ടത്. ട്രാവലർ ഡ്രൈവറായിരുന്നു രഞ്ജിത്ത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒന്നേ മുക്കാലോടെ ആണ് അപകടം നടന്നത്. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. 13 വിദ്യാർത്ഥികൾ, കുക്ക്, ഡ്രൈവർ ഉൾപ്പടെ 15 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി
ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം