കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; സംഭവം തൃശൂരില്‍

Published : Oct 08, 2022, 07:53 PM ISTUpdated : Oct 08, 2022, 07:59 PM IST
കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം; സംഭവം തൃശൂരില്‍

Synopsis

മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മൂത്ത മകൾ ആഗ്ന (11) എന്നിവരാണ് മുങ്ങി മരിച്ചത്. അനു താണിശ്ശേരി എൽ പി സ്കൂളിലെ ആയ ആണ്. താണിശ്ശേരി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആഗ്ന.

തൃശൂര്‍: തൃശൂര്‍ മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു. മാള പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മൂത്ത മകൾ ആഗ്ന (11) എന്നിവരാണ് മുങ്ങി മരിച്ചത്. അനു താണിശ്ശേരി എൽ പി സ്കൂളിലെ ആയ ആണ്. താണിശ്ശേരി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആഗ്ന. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴാണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നത് കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ചുള്ളൂർ അമ്പലത്തിന് സമീപത്തെ പാടത്തുള്ള കുളത്തിൽ ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. വൈകുന്നേരം തറവാട്ടിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു അനുവും മൂന്ന് കുട്ടികളും. കുളത്തിന് സമീപത്ത് പോയ രണ്ടാമത്തെ കുട്ടി അലീനയുടെ ചെരുപ്പ് വെള്ളത്തിൽ വീഴുകയും അതെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അനു വെള്ളത്തിൽ വീഴുകയും ചെളിയിൽ താഴ്ന്നു പോവുകയും ആയിരുന്നു. തുടർന്ന് അമ്മയെ രക്ഷിക്കാൻ ആയി മൂത്ത മകൾ ആഗ്ന വെള്ളത്തിൽ ചാടുകയും താഴ്ന്നു പോവുകയും ആയിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികൾ കുളത്തിന് അരികിൽ നിന്ന് നിലവിളിച്ചത് കേട്ട ജലനിധി പ്രവർത്തകരും നാട്ടുകാരും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർ ഫോഴ്‌സ് എത്തിയാണ് അമ്മയെയും മകളെയും കരയ്ക്ക് എത്തിച്ചത്. എപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി